Celebrity news

പാവം ഞാൻ ഇത്രേം കാണിക്കുമെന്ന് സുരേഷ്​ഗോപി കരുതിക്കാണില്ല. അതിനു ശേഷം ഗോകുലും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരും എന്നെ വിളിച്ചിരുന്നു; ജയറാം

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ ജയറാമിനോടുള്ളത്.ഏറ്റവും അവസാനം മലയാളത്തിൽ ജയറാം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ സത്യൻ അന്തിക്കാടിന്റെ മകൾ ആയിരുന്നു. മീര ജാസ്മിൻ ആയിരുന്നു നായിക. പ​ക്ഷെ സിനിമ സമ്മിശ്രപ്രതികരണമാണ് നേടിയത്.കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഗോസ്റ്റിന്റെ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോൾ തന്റെ തീരുമാനങ്ങളെ കുറിച്ച് താരം സംസാരിക്കുകയും ചെയ്തു. മലയാളത്തിൽ ത്രില്ലിങായിട്ടുള്ള സിനിമകൾ വന്നാൽ മാത്രം ചെയ്യാമെന്നാണ് കരുതിയിരിക്കുന്നതെന്നാണ് ജയറാം പറയുന്നത്.

- Advertisement -

താരത്തിന്റെ വാക്കുകൾ ഇതാണ്,’മലയാളത്തിൽ ത്രില്ലിങായിട്ടുള്ള സിനിമകൾ വന്നാൽ മാത്രം ചെയ്യാമെന്ന് കരുതി വെയ്റ്റിങിലായിരുന്നു ആ സമയത്താണ് മിഥുൻ മാനുവൽ വന്ന് അബ്രഹാം ഓസ്‍ലറിന്റെ കഥ പറഞ്ഞത്. ഇനി അതിനേക്കാൾ മുകളിൽ ഒരു സിനിമ വരാനാണ് കാത്തിരിക്കുന്നത്. പിന്നെ മറ്റ് ഭാഷകളിലായി ജോലിയുണ്ട്. തെലുങ്കിൽ രാം ചരണിനും ശങ്കറിനുമൊപ്പം ഒരു സിനിമ ചെയ്യുന്നു.’ ‘അതുപോലെ ത്രിവിക്രമന്റെ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. നാനിയുടെ ഏഴിന് റിലീസ് ചെയ്യുന്ന നാന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ എന്നെ എക്സ്പ്ലോ​ർ ചെയ്തിട്ടില്ലെന്നൊന്നും തോന്നിയിട്ടില്ല. പിന്നെ ഞാൻ വന്ന കാലഘട്ടം തൊട്ട് അങ്ങനെയുള്ള സിനിമകളാണ് ചെയ്ത് തുടങ്ങിയത്.’

അടുത്തിടെ സുരേഷ് ​ഗോപിയെ അനുകരിച്ചപ്പോൾ നടൻ വീഡിയോ കണ്ട് പറഞ്ഞതിനെ കുറിച്ചും ജയറാം അഭിമുഖത്തിൽ വെളിപ്പെടുത്തി. ആദ്യം അനുവാദം വാങ്ങിയിരുന്നുവെന്നും താൻ ഇത്രയും കാണിക്കുമെന്ന് സുരേഷ് ​ഗോപി വിചാരിച്ചില്ലെന്ന് തോന്നുന്നുവെന്നും ജയറാം പറയുന്നു. ‘ഞാനും കാളിദാസും കൂടി ഒരു ദിവസം വീട്ടിൽ ഇരിക്കയായിരുന്നു. സുരേഷ് അങ്കിൾ ഇങ്ങനെ ഒരു പാട്ട് പാടിയിരുന്നത് അപ്പ കണ്ടോ എന്ന് അവൻ ചോദിച്ചു. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. അപ്പോൾ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.’ ‘ഫോൺ വെച്ച ശേഷമാണ് ഒന്നനുകരിച്ചാലോയെന്ന് ആലോചിക്കുന്നത്. അങ്ങനെ വിളിച്ച് പെർമിഷൻ ചോദിച്ചു. ഇതൊന്ന് റീ ക്രിയേറ്റ് ചെയ്ത് ഞാൻ പാടിക്കോട്ടെയെന്ന് ചോദിച്ചു. തീർച്ചയായിട്ടും. നീ അത് ചെയ്യണം. അതൊക്കെ സന്തോഷമല്ലേ എന്നാണ് പുള്ളി പറഞ്ഞത്. പാവം ഞാൻ ഇത്രേം കാണിക്കുമെന്ന് കരുതിക്കാണില്ല. ഒരു സ്പോർട്സ് മാൻ സിപിരിറ്റ് ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞാൽ അതാണ്. വീഡിയോ വൈറലായശേഷം ഗോകുലും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരും എന്നെ വിളിച്ചിരുന്നുവെന്നും അഭിനന്ദിച്ചുവെന്നും’ പറയുന്നുണ്ട്.

Anusha

Recent Posts

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

17 mins ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

2 hours ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

4 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

7 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

7 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

8 hours ago