കൃഷ്ണ ചിത്രങ്ങൾ വരച്ചുകൊണ്ട് ശ്രദ്ധേയയായ പെൺകുട്ടിയാണ് ജസ്ന സലിം.സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് ജസ്ന സലീം. ഒടുവിൽ കണ്ണന്റെ അനുഗ്രഹത്താൽ സുരേഷ് ഗോപിയുടെ ശ്രമം കൊണ്ട് ആ ആഗ്രഹം സാധിച്ചതായും ജസ്ന വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുവെന്ന് ജസ്ന പറയുന്നു. ബുധനാഴ്ച ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജസ്ന സ്വന്തം കൈകൊണ്ട് വരച്ച ചിത്രം സമ്മാനിച്ചു.അതെ സമം മകളുടെ വിവാഹ തിരക്കിനിടയിലും തന്റെ ആഗ്രഹം നിറവേറ്റി തരാനായി ആവശ്യമായ പ്രോട്ടോകോൾ വർക്കുകൾ ചെയ്തുതന്നുകൊണ്ട് സുരേഷ് ഗോപി സഹായിച്ചതിലുള്ള നന്ദിയും ജസ്ന അറിയിച്ചു.
അതെ സമയം മറ്റൊന്ന്,തിരക്കിനിടയിൽ പോലും മറ്റൊരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കാണിച്ച സുരേഷ് ഗോപിയുടെ മനസ്സിന് ജസ്ന സലീം നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കുക എന്ന ആഗ്രഹം നിറവേറ്റി തന്നതിന് നന്ദി അറിയിക്കാൻ കണ്ണന് പുതിയൊരു ചിത്രവും ജസ്ന സമർപ്പിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജസ്ന സലീം കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയ ആകുന്നത്.