മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത മുഖമാണ് ഉർവ്വശിയുടെത്. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി വാണിരുന്ന നായിക ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന് ഉള്ള പിന്തുണയ്ക്ക് ഒരു കുറവുമില്ല. ഈ അടുത്താണ് ഉർവശി അഭിനയിച്ച ‘സൂററൈ പോട്രൂ’ എന്ന സിനിമ ആമസോൺ പ്രൈം ഇലൂടെ റിലീസായത്. മികച്ച സ്വീകാര്യതയാണ് സൂര്യ നായകനായ ഈ ചിത്രത്തിന് ലഭിച്ചത്. ചിത്രം റെക്കോർഡുകൾ വേദിക്കുകയും ചെയ്തു.
ഉർവശി ചെയ്ത പല വേഷങ്ങളും മലയാളക്കര ഒരിക്കലും മറക്കാനിടയില്ല. മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച വിസ്മയിപ്പിച്ച നടിയാണ് ഉർവശി. താരം അഭിനയിച്ച നിറക്കൂട്ട്, സ്പടികം, ഭരതം, മിഥുനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇപ്പോഴും മലയാളിയുടെ പ്രിയങ്കരമായ സിനിമകളാണ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു നടി ഉണ്ടാവില്ല. മോഹൻലാൽ മമ്മൂട്ടി നടൻമാരോടൊപ്പം മികച്ച കെമിസ്ട്രി വർക്ക് ചെയ്ത ഒരു നടിയാണ് ഉർവശി.
മലയാളത്തിനു പുറമേ തെന്നിന്ത്യയിലും സജീവമാണ് ഉർവശി. മികച്ച പ്രകടനം കാഴ്ച വെച്ച ഉർവശി നിരവധി ആരാധകരെയാണ് തെന്നിന്ത്യയിലും സ്വന്തമാക്കിയത്. ഇപ്പോഴിതാ അഭിനയിച്ച കാലത്ത് ജഗദീഷിന് ഒപ്പം സിനിമകൾ ചെയ്യരുതെന്ന് ഒരുകൂട്ടം പേർ തന്നോട് പറഞ്ഞതായി ഉർവശി വെളിപ്പെടുത്തുന്നു. രണ്ടാം നിര നടനായ ജഗദീഷ് ഒപ്പം അഭിനയിക്കരുത് എന്നാണ് അവർ പറഞ്ഞത്. ജഗദീഷിൻറെ നായികയായി പല സിനിമകളിൽ അഭിനയിച്ചത് കാരണം പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാൽ ഞാനാണ് ജഗദീഷിന് ധൈര്യം നൽകിയത് എന്ന് ഉർവശി പറയുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഉർവശി ദിവസവും തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് സ്വന്തമായുള്ളത്. നിരവധി സജീവഫാൻസ് ഗ്രൂപ്പുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.