Social Media

‘ഞാനുമായി ബന്ധപ്പെട്ട പല വിശേഷങ്ങളും താങ്കള്‍ മറന്നു, എല്ലാറ്റിനും ഞാന്‍ ക്ഷമിച്ചിരിക്കുന്നു’ ; ഇര്‍ഫാന് ഹൃദയത്തില്‍ത്തൊട്ട് കുറിപ്പെഴുതി സുതപ

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ഹൃദയത്തില്‍ത്തൊട്ട് ഭാര്യ സുതപ സിക്ദറുടെ കുറിപ്പ്. ഈ വര്‍ഷത്തെ ജന്മദിനത്തില്‍ ഇര്‍ഫാന്‍ കൂടെയില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സുതപ കുറിച്ചിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട പല വിശേഷ ചടങ്ങുകളും ഇര്‍ഫാന് മറന്നിട്ടുണ്ടെന്നും അതിനെല്ലാം താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നുമാണ് സുതപ കുറിച്ചത്.

- Advertisement -

‘ നമ്മള്‍ ഒരുമിച്ചുള്ളപ്പോള്‍ എന്റെ 32 ജന്മദിനങ്ങള്‍ കടന്നുപോയി. അവയില്‍ 28 എണ്ണവും താങ്കള്‍ മറന്നിരുന്നു. പ്രിയപ്പെട്ടവനേ അവയ്‌ക്കെല്ലാം ഇന്ന് ഞാന്‍ താങ്കളോട് ക്ഷമിച്ചിരിക്കുന്നു. ഈ ജന്മദിന തലേന്ന് എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. രാത്രി മുഴുവന്‍ ഞാന്‍ ഇടനാഴികകളിലൂടെ നടക്കുകയായിരുന്നു. ഓരോ ജന്മദിനവും വരുമ്പോള്‍ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കള്‍ കണ്ടെത്തിയിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നു. ഇന്നലെ രാത്രിയും ഞാന്‍ എന്നോട് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. എന്നാല്‍ ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവന്‍ കൂടെയുണ്ടാകണം എന്ന് കൊതിച്ചിട്ടുണ്ട്’ സുതപ കുറിച്ചു.

2020 ഏപ്രില്‍ 29നാണ് ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ഇര്‍ഫാന്‍ ഖാന്‍ ജീവിതത്തോട് വിടപറഞ്ഞത്. ലണ്ടനില്‍ ചികിത്സയ്ക്ക് പോയ ഇര്‍ഫാന്‍ ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തി അംഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

Rathi VK

Recent Posts

നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി മോഹൻലാലിനോട് വേണ്ട.ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ ആണ് ജാസ്മിൻ

ഓരോ ദിവസം കൂടുന്തോറും വലിയ സംഭവ വികാസമാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.ഇപ്പോൾ ഇതാ ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ…

29 mins ago

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ്…

1 hour ago

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

12 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

12 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

13 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

14 hours ago