Film News

നന്ദി പൃഥ്വി ഡാഡിയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടുമായിരുന്നു; സുപ്രിയ

പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാല്‍ , പൃഥ്വിരാജ് , കല്യാണി പ്രിയദര്‍ശന്‍, മീന തുടങ്ങിയ വന്‍ താരനിര സിനിമയിലുണ്ട്. ഹിറ്റ് ചിത്രം ലൂസിഫറിന് പിന്നാലെയാണ് പൃഥ്വി ബ്രോ ഡാഡി ഒരുക്കിയത്.

- Advertisement -


ഇപ്പോള്‍ സിനിമയുടെ റിലീസിന് പിന്നാലെയായി പൃഥ്വിക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് സുപ്രിയ കുറിപ്പ് പങ്കിട്ടത്. ഈ ചിത്രം അങ്കിളിന് സമര്‍പ്പിക്കുന്നു, എന്റെ ആലിയുടെ ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് സിനിമയുടെ തുടക്കത്തില്‍ കുറിച്ചത്. സുപ്രിയയുടെ പിതാവിന്റെ ഫോട്ടോയ്ക്കൊപ്പമാണ് ഈ വരികള്‍ ചേര്‍ത്തത്. നന്ദി പൃഥ്വി, ഡാഡിയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ത്ഥ ബ്രോ ഡാഡിയെന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


അതേസമയം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. പൃഥ്വിരാജിന്റെ സിനിമ എന്ന ആഗ്രഹം സഫലമായതിന് പിന്നില്‍ സുപ്രിയക്കും വലിയ പങ്കുണ്ട്. സിനിമയുടെ പിന്നണിയില്‍ സുപ്രിയ പ്രവര്‍ത്തിക്കുന്നുണ്ട് ഇതേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഈ അടുത്ത് പിതാവിന്റെ മരണം തന്നില്‍ ഉണ്ടാക്കിയ വേദനയെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു. ഇന്നും അതില്‍ നിന്ന് മോചിതയായിട്ടില്ല സുപ്രിയ. അച്ഛനെക്കുറിച്ച് പറഞ്ഞുകൊണ്ട് സുപ്രിയ പങ്കുവെച്ച പോസ്റ്റുകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറലായിരുന്നു.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

6 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

8 hours ago