അന്തരിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന് ഹൃദയത്തില്‍ത്തൊട്ട് ഭാര്യ സുതപ സിക്ദറുടെ കുറിപ്പ്. ഈ വര്‍ഷത്തെ ജന്മദിനത്തില് ഇര്ഫാന് കൂടെയില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സുതപ കുറിച്ചിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട പല വിശേഷ ചടങ്ങുകളും ഇര്ഫാന് മറന്നിട്ടുണ്ടെന്നും അതിനെല്ലാം താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നുമാണ് സുതപ കുറിച്ചത്.
‘ നമ്മള് ഒരുമിച്ചുള്ളപ്പോള്‍ എന്റെ 32 ജന്മദിനങ്ങള് കടന്നുപോയി. അവയില്‍ 28 എണ്ണവും താങ്കള്‍ മറന്നിരുന്നു. പ്രിയപ്പെട്ടവനേ അവയ്ക്കെല്ലാം ഇന്ന് ഞാന്‍ താങ്കളോട് ക്ഷമിച്ചിരിക്കുന്നു. ഈ ജന്മദിന തലേന്ന് എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. രാത്രി മുഴുവന്‍ ഞാന്‍ ഇടനാഴികകളിലൂടെ നടക്കുകയായിരുന്നു. ഓരോ ജന്മദിനവും വരുമ്പോള്‍ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കള്‍ കണ്ടെത്തിയിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നു. ഇന്നലെ രാത്രിയും ഞാന്‍ എന്നോട് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. എന്നാല്‍ ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവന് കൂടെയുണ്ടാകണം എന്ന് കൊതിച്ചിട്ടുണ്ട്’ സുതപ കുറിച്ചു.
View this post on Instagram
2020 ഏപ്രില്‍ 29നാണ് ദീര്‍ഘനാളത്തെ ചികിത്സയ്ക്കൊടുവില്‍ ഇര്ഫാന് ഖാന് ജീവിതത്തോട് വിടപറഞ്ഞത്. ലണ്ടനില്‍ ചികിത്സയ്ക്ക് പോയ ഇര്ഫാന് ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തി അംഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.