ഐപിഎൽ മെഗാ താരലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അഹമ്മദാബാദ് ആസ്ഥാനമായ പുതിയ ഫ്രാഞ്ചൈസി തങ്ങളുടെ ടീമിന്റെ പേര് പ്രഖ്യാപിച്ചു. സിവിസി ക്യാപ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടീമിന് ഗുജറാത്ത് ടൈറ്റൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്..
ലഖ്നൗ ആസ്ഥാനമായ ആർപിഎസ്ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ലഖ്നൗ സൂപ്പർ ജയന്റ്സ് എന്ന പേര് സ്വന്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി തങ്ങളുടെ ടീമിന്റെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ നായകൻ. 15 കോടി രൂപയ്ക്കാണ് ഹാർദിക് പാണ്ഡ്യ അഹമ്മദാബാദ്, ടീമിലെത്തിച്ചത്.
മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദിക്കിനെ കഴിഞ്ഞ സീസണു പിന്നാലെ ടീം റിലീസ് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഹാർദിക് ഒരു ഐപിഎൽ ടീമിനെ നയിക്കുന്നത്.