വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇക്കാര്യത്തില്‍ അനുമതി തേടി അന്വേഷണ സംഘം ആര്‍ഡിഒയ്ക്ക് കത്ത് നല്കി. മാര്‍ച്ച് ഒന്നിന് ദുബായില്‍വച്ച് മരിച്ച റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നില്ല. നാട്ടിലെത്തിച്ച മൃതദേഹം വേഗത്തില്‍ സംസ്കരിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ താമസസ്ഥലത്ത് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. തലേ ദിവസം വരെ സന്തോഷവതിയായിരുന്ന റിഫ പെട്ടെന്ന് ജീവിതം അവസാനിപ്പിച്ചു എന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു. റിഫയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
റിഫയെ ഭര്‍ത്താവ് മെഹ്നാസ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് അത് നടത്തിയിരുന്നില്ലെന്ന് ഭര്‍ത്താവ് മെഹ്നാസ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.