മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഹാസ്യ നടനാണ് ഇന്നസെൻറ്. ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമാ നടൻ ആയിട്ടും രാഷ്ട്രീയക്കാരനായ ശേഷവും നിരവധി ഉദ്ഘാടനങ്ങൾക്ക് പോയിട്ടുണ്ട് എന്ന് ഇദ്ദേഹം പറയുന്നു. ഒരിക്കൽ ഒരു പ്രമുഖ നടൻ പാലക്കാട് ഉദ്ഘാടനം ചെയ്ത സംഭവം അദ്ദേഹം പറയുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ആ കട പൂട്ടേണ്ടി വന്നു. പിന്നീട് അറിഞ്ഞപ്പോൾ ആ നടന് ഏറെ വിഷമമായി. പോകുന്നത് നമ്മുടെ കുഴപ്പം കൊണ്ടല്ലല്ലോ. ചിലപ്പോൾ അവിടെ ഉണ്ടാവുന്ന ആളുകളുടെ കുഴപ്പമായിരിക്കും. അതല്ലെങ്കിൽ ആ പണത്തിന്റെ പ്രശ്നങ്ങളും ഉണ്ടായിരിക്കും.
ഒരു ദിവസം ഇതിനെപ്പറ്റി ആ നടനോട് താൻ സംസാരിക്കുകയുണ്ടായി. ഓർമ്മയില്ലെന്ന് അദ്ദേഹം പറഞ്ഞ് ഒഴിഞ്ഞുമാറുകയുണ്ടായി. അതുകഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഉദ്ഘാടനം അതേ പേരിൽ തന്നെ വീണ്ടും ഗംഭീരമായി തുറന്നു. ഇദ്ദേഹം പാലക്കാട് വഴി വീണ്ടും പോയപ്പോൾ കട തുറന്നതായി കാണുകയും ചെയ്തു. കേറി സംസാരിക്കാം എന്ന് കയറി അദ്ദേഹം അവിടെ കയറി.
അവിടെ വണ്ടി നിർത്തി ഫോണിലൂടെ ഉടമസ്ഥനോട് സംസാരിക്കുകയും ചെയ്തു. അദ്ദേഹം അടുത്തേക്ക് വന്ന് കൈയൊക്കെ കൊടുത്തു. കടയിൽ അന്നത്തേക്കാൾ ഒരുപാട് സ്വർണം ഉണ്ടായിരുന്നു. ഉടമസ്ഥൻ അടുത്ത് വന്ന് കൈ കൊടുക്കുകയും ചെയ്തു. ഇതിൻറെ ഉയർച്ച കണ്ടപ്പോൾ സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോൾ ഇതൊന്നും സ്വർണമല്ല റോൾഡ് ഗോൾഡ് ആണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് എന്ന് ഇന്നസെൻറ് പറയുന്നു.