ലഖ്നൗ: ഉത്തര്‍പ്രദേശ് ജയിലില്‍ പടര്‍ന്നു പിടിച്ച് എച്ച്ഐവി ബാധ. ലഖ്നൗ ജില്ലാ ജയിലിലെ 63 തടവുപുള്ളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എച്ച്.ഐ.വി ടെസ്റ്റ് കിറ്റുകളുടെ ദൗര്‍ലഭ്യം കാരണം സെപ്റ്റംബര്‍ മുതല്‍ പരിശോധന തടസപ്പെട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയില്‍ 36 പേര്‍ക്കുകൂടി എച്ച്.ഐ.വി സ്ഥിരീകരിച്ചതായാണു വിവരം പുറത്തുവരുന്നത്.
അതേസമയം എച്ച്.ഐ.വി ബാധിതരില്‍ ഭൂരിഭാഗവും മുന്‍പ് ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
ജയിലിലെത്തിയ ശേഷം ആര്‍ക്കും എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്നും മുന്‍പേ രോഗം ബാധിച്ചവരാണ് എല്ലാവരുമെന്നാണ് ജയില്‍വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
മുന്‍പ് ലഹരിക്ക് അടിമകളായിരുന്നവരില്‍ രോഗം പടര്‍ന്നത് മലിനമായ സിറിഞ്ചുകളിലൂടെയാണ് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. രോഗബാധിതരയെല്ലാം ലഖ്നൗവിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
ജയിലിലെ ആരോഗ്യ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. രോഗം വ്യാപിക്കുമ്പോഴും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എച്ച്.ഐ.വി മൂലം ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് ഭരണകൂടം അറിയിച്ചു.
ലഖ്നൗ ജയിലില്‍ വരുംദിവസങ്ങളിലും കൂടുതല്‍ ഊര്‍ജിതമായ എച്ച്.ഐ.വി പരിശോധന നടക്കും. രോഗവ്യാപനം തടയാനുള്ള നടപടികളെല്ലാം കൈക്കൊള്ളുമെന്നും ഭരണകൂടം വ്യക്തമാക്കി.