വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തിലാണ് സംഭവം. ജൂലൈ 21ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പറന്ന സണ്‍എക്സ്പ്രസ് വിമാനത്തിലാണ് സംഭവം നടന്നതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം എന്ന ഏവിയേഷന്‍ ബ്ലോഗിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്റെ തല കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘തികച്ചും അപ്രതീക്ഷിതം’ എന്നാണ് സണ്‍എക്സ്പ്രസിന്റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാര്‍ എയര്‍ലൈന്‍ താത്ക്കാലികമായി നിര്‍ത്തിയതായും അന്വേഷണം ആരംഭിച്ചതായും പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ‘
‘എയര്‍ലൈന്‍ രംഗത്ത് 30 വര്‍ഷത്തിലധികം അനുഭവപരിചയമുള്ളതിനാല്‍ ഞങ്ങളുടെ വിമാനത്തില്‍ അതിഥികള്‍ക്ക് നല്കുന്ന സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുഖകരവും സുരക്ഷിതവുമായ ഫ്ളൈറ്റ് അനുഭവം ഉണ്ടായിരിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന” സണ്‍എക്സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിനുള്ളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സ്വീകാര്യമല്ലെന്നും ഈ വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സണ്‍എക്സ്പ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.