ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉപനായകനുമായ കെ.എല്‍ രാഹുലും കാമുകിയും ബോളിവുഡ് നടിയുമായ ആദിയ ഷെട്ടിയും ഈ വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. വിവാഹം സംബന്ധിച്ച് രണ്ട് പേരുടേയും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനമായെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആദിയ. കര്‍ണാടക സ്വദേശിയാണ് ഇവര്‍. രാഹുലും കര്‍ണാടക സ്വദേശിയാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും അറിയിച്ചത്. വിവാഹത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാഹുലിന്റെ മുപ്പതാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ആദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിരുന്നു.