കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ആറാഴ്ചകള്‍ക്ക് ശേഷമേ മത്സരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്ബോള്‍ സംഘടനയായ എ.ഐ.എഫ്.എഫ് അധികൃതര്‍ അറിയിച്ചു.
ഐ ലീഗ് ടൂര്‍ണമെന്റിനിടെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും വ്യാപകമായി കൊവിഡ് പിടിപെട്ടിരുന്നു. ബയോ ബബ്ബിളിനിടയിലും അന്‍പതിലേറെ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് തന്നെ നീട്ടിവയ്ക്കേണ്ട സാഹചര്യം വന്നത്.
നേരത്തെ മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങള്‍ക്കും ഒരു സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ജനുവരി ആറ് വരെ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഐ ലീഗ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്.