കൊവിഡ് നിയന്ത്രണങ്ങളും മാസ്കും ഒഴിവാക്കിയ സന്തോഷത്തില്‍ സ്വന്തം ചെവികള്‍ മുറിച്ചുമാറ്റി ബ്രസീലിയന്‍ യുവാവ്. ശരീരത്തില്‍ വിവിധ ടാറ്റൂ പരീക്ഷണങ്ങള്‍ നടത്തി വാര്‍ത്താതാരമായ ‘ഹ്യൂമണ്‍ സാത്താന്’ എന്നറിയപ്പെടുന്ന മിഷേല്‍ ഫാരോ ഡോ പ്രാഡോ എന്ന യുവാവാണ് ചെവി മുറിച്ചത്.
ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാസ്ക് വയ്ക്കേണ്ട ആവശ്യം ഉള്ളതുകൊണ്ടാണ് ഇതുവരെ ചെവിയില്‍ ഒന്നും ചെയ്യാത്തതെന്നാണ് മിഷേല്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ചെവി മുറിച്ചത്. ഭാര്യയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും മിഷേല്‍ പറയുന്നു.
ശരീരത്തിന്റെ 80 ശതമാനം ഭാഗത്തും ഇത്തരത്തില്‍ വിവിധ ടാറ്റൂ പരീക്ഷണങ്ങളും മിഷേല്‍ നടത്തിയിട്ടുണ്ട്. മൂക്കിന്റെ ഒരു ഭാഗം മുന്‍പ് തന്നെ മുറിച്ചു നീക്കിയിരുന്നു. പൂര്‍ണമായും ഹ്യൂമണ്‍ സാത്താന് ആകാനുള്ള ശ്രമത്തിലാണ് മിഷേല്‍.