സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആര്.ഡി.എസ് പുറത്താക്കി. സ്വപ്നക്കെതിരായ ആരോപണങ്ങളും അന്വേഷണങ്ങളും സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ നിരന്തരം എച്ച്.ആര്.ഡി.എസ്നെ വേട്ടയാടുകയാണെന്നും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്നും പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യൂ വിശദീകരിച്ചു.
വേതനമുള്ള ജോലിയില്‍ നിന്നാണ് സ്വപ്നയെ നീക്കിയത്. സ്വപ്നയുടെ സൗജന്യ സേവനം തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷയായി സ്വപ്നയെ എച്ച്ആര്‍ഡിഎസ് തെരഞ്ഞെടുത്തു. ഇതുവരെ 40000 രൂപ ശമ്പളവും 7000 രൂപ യാത്ര ബത്തയുമായിരുന്നു നല്‍കിയത്. ഇനി അതുണ്ടാവില്ലെന്ന് എച്ച്.ആര്.ഡി.എസ് അറിയിച്ചു.
മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരമര്‍ശം സ്വപ്നയെ എച്ച്.ആര്.ഡി.എസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു എന്നാണ്. ഇത് തങ്ങള്‍ പരാതിയായാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ പുറ്തതാക്കുകയാണെന്നും എച്ച്.ആര്.ഡി.എസ് വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണമുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലെല്ലാമാണ് ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെയാണ് സ്വപ്നയെ എച്ച്.ആര്.ഡിഎസ് പുറത്താക്കിയിരിക്കുന്നത്.