തമിഴ് നടന് ശരത് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും മികച്ച വിജയം നേടാനുമാണ് ബിജോപിയുടെ പദ്ധതി.തെക്കന്‍ തമിഴ്നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍. 2011ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ സമത്വ മക്കള്‍ കക്ഷി ജയിച്ചിരുന്നു. ജയലളിതയുടെ അണ്ണാഡിഎംകെയുമായി സഹകരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്തെ ശക്തമായി മുന്നോട്ട് നയിക്കാനാകൂ എന്നാണ് ശരത് കുമാറിന്റെ നിലപാട്. എന്നാല്‍ സഖ്യത്തേക്കാള്‍ ബിജെപി താല്‍പ്പര്യപ്പെട്ടത് ലയനമായിരുന്നു. കേരളത്തില്‍ സമാനമായ രീതിയിലാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ലയിച്ചത്. ആദ്യം എന്‍ഡിഎയുടെ ഭാഗമാകാനും ബിജെപിയുടെ സഖ്യകക്ഷിയാകാനുമായിരുന്നു ജനപക്ഷത്തിന്റെ ആലോചന. പിന്നീട് ലയനം ബിജെപി ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും സാധ്യമാകുന്ന നേതാക്കളെ ബിജെപിയുമായി അടുപ്പിക്കാനാണ് പദ്ധതി.
അതെ സമയം തെങ്കാശി ലോക്സഭാ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നാടാര്‍ സമുദായ വോട്ട് ശരത് കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. മല്‍സരിക്കുകയാണെങ്കില്‍ ശരത് കുമാറിന് നേരിടേണ്ടത് ഡിഎംകെയെ ആയിരിക്കും. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിന് എത്തിയേക്കും. തെക്കന്‍ തമിഴ്നാട്ടിലെ മിക്ക സീറ്റുകളും സഖ്യകക്ഷികള്‍ക്ക് വീതിച്ചുകൊടുക്കുകയാണ് ഡിഎംകെ ചെയ്തത്. എന്നാല്‍ ദിണ്ഡിഗല്‍, തെങ്കാശി, തിരുനല്‍വേലി, തൂത്തുകുടി എന്നീ മണ്ഡലങ്ങളില്‍ ഡിഎംകെ മല്‍സരിച്ചേക്കും. ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, ബിജെപി സഖ്യം എന്നിങ്ങനെ മൂന്ന് മുന്നണികളാണ് തമിഴ്നാട്ടില്‍ ഇത്തവണ ജനവിധി തേടുന്നത്.