അലഹബാദ്: വാരാണാസി ഗ്യാന്‍വാപി പള്ളിയിലെ നിലവറകളില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി.
ഗ്യാന്‍വാപിയിലെ തെക്കെ നിലവറയില്‍ പൂജയ്ക്ക് അനുമതി നല്കിയ ജില്ലാ കോടതി ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.
1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ് എന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ ആഗര്‍വാള്‍ വിധിച്ചു
ആരാധനനടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്ക് എതിരെ പള്ളിക്കമ്മറ്റി സുപ്രീം കോടതിയെ സമീപിക്കും.