സമൂഹത്തില്‍ ലിവിംഗ് ടുഗദര്‍ രീതി വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി അറിയിച്ചു.
കേരളം ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നത് കൂടുകയാണ്. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചുവെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെതാണ് പരാമര്‍ശം.