മകനും മരുമകള്‍ക്കുമെതിരെ വിചിത്ര ഹര്‍ജിയുമായി അമ്മ കോടതിയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ തനിക്ക് പേരക്കുട്ടിവേണമെന്നും ഗര്‍ഭം ധരിക്കാന്‍ മകനും മകള്‍ക്കും നിര്‍ദേശം നല്‍കണമെന്നുമാണ് അമ്മയുടം ആവശ്യം. ഹരിദ്വാറിലെ സിവില്‍ കോടതിയിലാണ് അപൂര്‍വ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
പേരക്കുട്ടികളുണ്ടാവാത്തതിനാല് താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരം തേടിയാണ് അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. മകനും മരുമകളും തനിക്ക് അഞ്ച് കോടി രൂപ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മകന് നല്ല വിദ്യാഭ്യാസം നല്കി മികച്ച ഒരു പൈലറ്റാക്കി മാറ്റാന്‍ താന്‍ ഒരുപാട് പണം ചെലവാക്കിയെന്ന് അമ്മ പറയുന്നു. 2016ല്‍ മകന്റെ വിവാഹത്തിനും വലിയ തുക ചെലവായി. തന്റെ സ്വന്തം ചെലവിലാണ് നവദമ്പതികളെ തായ്ലന്റിലേക്ക് ഹണിമൂണ്‍ ട്രിപ്പിനയച്ചത്. എന്നിട്ടും വിവാഹത്തിന് ശേഷം മരുമകള്‍ മകനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറ്റി. പിന്നീട് തന്നോട് കാര്യങ്ങളൊന്നും സംസാരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് അമ്മ പറയുന്നു.
തന്റെ മകന്റെ ശമ്പളമടക്കം എല്ലാം മരുമകളുടെ നിയന്ത്രണത്തിലാണ്. അവളുടെ കുടുംബം ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണെന്നും അമ്മ പറഞ്ഞു.