ഇന്നലെയാണ് നടന് അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ കുളിക്കവെ ചുഴിയില്‍ അകപ്പെട്ട് മരിച്ചത്.
അനില്‍ നെടുമങ്ങാടിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റി എന്ന വിധത്തില്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പ്;-
ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളില്‍ ‘അറം പറ്റുക’ എന്ന കണ്ടു പിടുത്തം നടത്തുന്നവര്‍ അയാള്‍ ജീവിച്ചു തീര്‍ത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്…ശുദ്ധ അസംബന്ധമാണ്..അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്…അവന് ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും..