ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുന്നത് സംബന്ധിച്ച നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരണം പങ്കുവെച്ചത്. പലപ്പോഴും തന്നെ നിലപാടുകൾ വെട്ടിത്തുടർന്ന് പറയാറുള്ള വ്യക്തിയാണ് ഹരീഷ്.
ചിലപ്പോഴൊക്കെ ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും ഇദ്ദേഹം നേരിടാറുണ്ട്. എങ്കിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ താരം മടിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. തന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഇദ്ദേഹം ഇതിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും..ഈ പുരോഗമന നാട്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് അവനവന്റെ മത വിശ്വാസമനുസരിച്ച് ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്…വര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…വര്‍ഗ്ഗീയത ജയിക്കട്ടെ.
എന്തായാലും ഈ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി കമന്റുകൾ ഇതിന് ലഭിക്കുന്നുണ്ട്. താഴത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നിരവധി ലൈക്കുകളും ഇതിന് ലഭിക്കുന്നുണ്ട്.