Sports

‘മറ്റുള്ളവര്‍ക്കും അതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അവരും മികച്ച രീതിയില്‍ കളിച്ചേനെ’: ഹര്‍ഭജന്‍ സിംഗ്

എം.എസ് ധോണിക്ക് നല്‍കിയതുപോലെയുള്ള പിന്തുണ ബിസിസിഐ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ അവര്‍ നന്നായി കളിച്ചേനെ എന്നും ഹര്‍ഭജന്‍ പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

- Advertisement -

31-ാം വയസില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് കടമ്പ കടന്ന തനിക്ക് അര്‍ഹിച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ 100-150 വിക്കറ്റുകള്‍ കൂടി നേടാന്‍ അനായാസം സാധിക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. താന്‍ ടീമില്‍ നിന്ന് പുറത്താകുന്ന കാലത്ത് ധോണിയായിരുന്നു ടീം ക്യാപ്റ്റന്‍. ബിസിസിഐയിലെ ചിലരുടെ താത്പര്യമാണ് ടീമില്‍ തന്റെ ഇടം നഷ്ടമാക്കിയതെന്നും ഹര്‍ഭജന്‍ പറഞ്ഞു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹര്‍ഭജന്‍ തുറന്നടിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 24നാണ് ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട കരിയര്‍ അദ്ദേഹം അറിയിച്ചത്. ഐപിഎല്‍ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. 1998ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ അക്കൊല്ലം തന്നെ നടന്നു. 2006ല്‍ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ ഹര്‍ഭജന്‍ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റില്‍ 2224 റണ്‍സും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

8 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

9 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

9 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

9 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

10 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

10 hours ago