സിനിമ പ്രേമികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഹൻസിക മൊട്ട്വാനി. സൗത്ത് ഇന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.
ബിസിനസ് പാർടണർ ആയിരുന്ന സൊഹെയ്ല് കസ്തൂരിയെ ആയിരുന്നു താരം വിവാഹം കഴിച്ചത്.രാജകീയ വിവാഹമായിരുന്നു നടി ഹന്‍സികയുടെയും സൊഹെയ്ല് കസ്തൂരിയുടെയും. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തിന്റെ പേരിൽ വിവാദം ഉടൽ എടുത്തിരിക്കുകയാണ്.
അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടി എടുത്ത് ഹാൻസിക വിവാഹം കഴിച്ചു എന്നാണ് പ്രധാന ആരോപണം.
ഹൻസികയുടെ പ്രിയ കൂട്ടുകാരി ആയിരുന്നു റിങ്കി ബജാജ്. ഇവരെ വിവാഹം കഴിച്ചത് സൊഹെയ്ൽ ആയിരുന്നു. ഈ വിവാഹത്തിന് ഹൻസിക പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഈ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് താരത്തിന് നേരെ വിമർശനങ്ങൾ എത്തിയത്.
സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടി എടുത്ത് വിവാഹം ആഘോഷിക്കാൻ നാണമില്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്.
അതേസമയം സുഹൈലും റിങ്കിയും വിവാഹ മോചനം നേടിയതിന് ശേഷമാണ് ഹാൻസിക സുഹൈലുമായി അടുക്കുന്നത് എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.
അതേസമയം സൊഹെയ്ലും ഹന്‍സികയും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.
മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്.
രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്ലിന്റെയും വിവാഹം.