ടെല്‍ അവീവ്: ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടര്‍ അലി ഖാദിയെ വധിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വ്യോമാക്രമണത്തില്‍ മറ്റൊരു ഹമാസ് ഉന്നതന് മിലിട്ടറി കമാന്‍ഡര്‍ അബു മുറാദിനെയും കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അറിയിച്ചു.
ഗാസ നഗരത്തിലെ വ്യോമാക്രമണത്തില്‍ ആണ് ഹമാസിന്റെ ഉന്നതര്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസിനു വേണ്ട നിര്‍ദേശങ്ങള്‍ നല്കുന്നതില് പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.