മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതസുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു അമൃത. തുടർന്ന് നിരവധി സംഗീതപരിപാടികളിൽ അമൃത ഭാഗമായി. അമൃതയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാർത്തകളും മലയാളികൾക്ക് പ്രിയപ്പെട്ട തന്നെയാണ്.
ഇടയ്ക്ക് മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിരുന്നു. സഹോദരി അഭിരാമിക്ക് ഒപ്പമായിരുന്നു അമൃത പരിപാടിയിൽ പങ്കെടുത്തത്. ഇരുവരും ഒരു മത്സരാർത്ഥി ആയിട്ടായിരുന്നു പരിപാടിയിൽ എത്തിയത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ രണ്ടുപേരും. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് ഇവർക്ക്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമൃത പങ്കുവെച്ച ഓണം വിശേഷങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം ആയിരുന്നു അമൃത ഓണം ആഘോഷിച്ചത്. അമൃതയുടെ മകളും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ധാരാളം മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നത്. എന്നാൽ പതിവുപോലെ ചൊറി കമൻറുകൾ ചെയ്തുകൊണ്ട് ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിലെല്ലാം തന്നെ അമൃത കലക്കൻ മറുപടി നൽകുകയും ചെയ്തു.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അമൃത. കൃത്യമായി വർക്ക് ഔട്ട് ചെയ്യാറുണ്ട് താരം. അമൃത പങ്ക് വെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ജിമ്മിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “വിട്ടുകൊടുക്കരുത്, അവസാനം വരെ പോരാടുക” എന്നാണ് അമൃതാ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.