ഐപിഎല്ലില്‍ മിന്നും പ്രകടം കാഴ്ചവച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്കിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. ഉമ്രാന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
ഉമ്രാന്റെ പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യം മുഴുവന്‍ ഉമ്രാനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. വരുംകാലത്ത് അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാവും. അദ്ദേഹത്തിന്റെ പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സിന്‍ഹ പറഞ്ഞു. താരത്തിന് ജോലി നല്കുന്ന കാര്യത്തെ കുറിച്ചും സിന്‍ഹ സംസാരിച്ചു. കായിക നയത്തില്‍ ചില വ്യവസ്ഥകളുണ്ട്. അവന് ആഗ്രഹിക്കുന്ന സമയത്ത് തന്നെ ജോലിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ഈ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തിനുടമ ഉമ്രാനാണ്. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് ഉമ്രാന് പന്തുകള്‍ എറിഞ്ഞത്. നിരന്തരം 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നുവെന്നുള്ളതാണ് ഉമ്രാന്റെ പ്രത്യേക. കഴിഞ്ഞ ദിവസം ഉമ്രാനെ പുകഴ്ത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.