മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപിക അനിൽ. ഗോവിന്ദ് പത്മസൂര്യയുമായാണ് താരം വിവാഹിതയായത്.ഇപ്പോഴിതാ പത്തനംതിട്ടയിൽ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ ഗോപിക തങ്ങളുടെ ഹണിമൂൺ യാത്രയ്ക്ക് ചിലവായ പൈസയെക്കുറിച്ച് സംസാരിക്കുകയാണ്. “സാന്ത്വനം എന്ന സീരിയൽ കഴിഞ്ഞിട്ട് എത്ര ദിവസമായിട്ടും ഞാൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും എന്നെ അഞ്ജലി എന്നാണ് വിളിക്കുന്നത്. ആരും എന്റെ പേര് വിളിക്കാറില്ല. ഇവിടെ വന്നപ്പോഴും എല്ലാരും അഞ്ജലി അഞ്ചു കുട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. നിങ്ങളുടെയൊക്കെ വീട്ടിലെ ഒരു കുട്ടിയെ പോലെ തന്നെയാണ് എന്നെ ഇപ്പോഴും കാണുന്നത് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം” എന്ന് താരം പറയുന്നുണ്ട്.
മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഗോപികയോട് ഹണിമൂണിന് 10 ലക്ഷം രൂപ ചെലവായോ എന്ന് ചോദിച്ചത്. ” ഏയ് അത്രയൊന്നും ചിലവായിട്ടില്ല. കുറെ സ്ഥലത്തൊക്കെ പോയി. തായ്ലാൻഡിൽ പോയില്ല ഹോങ്കോങ് ആണ് പോയത്. ഷൂട്ടൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. ആരാധകർക്ക് ഇപ്പോഴും മെസ്സേജ് അയക്കാറുണ്ട്. ജീപ്പ് ചേട്ടൻ ഷൂട്ടിലാണ്” എന്നായിരുന്നു ഗോപികയുടെ മറുപടി. ഈ ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകന് നേരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.അതേ സമയം ഗോപിക ആയതുകൊണ്ടാണ്, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇതുപോലെ ഉള്ള ചോദ്യം ചോദിക്കുന്നവർക്ക് അടി കിട്ടിയേനെ എന്നാണ് ആരാധകർ പറയുന്നത്.