ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഗീത സംവിധായകന് ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം ആരാധകരുമായി പങ്കുവച്ചത്. ഇതിന് ശേഷം ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചു. ഇപ്പോഴിതാ അമൃത സുരേഷുമൊന്നിച്ചുള്ള പ്രണയാര്‍ദ്രമായ ഗാനവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. സമൂഹ മാധ്യമങ്ങളില്‍ വിഡിയോയുടെ ചെറിയ ഭാഗം പങ്കുവെച്ചുകൊണ്ട് ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് ഗോപി സുന്ദര്‍ ആരാധകരെ അറിയിക്കുന്നത്. ഇതോടൊപ്പം ഒരു ക്യാപ്ഷനും ഗോപി സുന്ദര്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
‘ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിംഗിള്‍ ഉടന്‍ പുറത്തിറങ്ങും. അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയും സ്നേഹവും വേണം, സദാചാരരേ..ദയവുചെയ്ത് മാറി നില്ക്കൂ..ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’ എന്നാണ് ഗോപി സുന്ദര്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്.
ഗായിക അഭയ ഹിരണ്മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ഭാര്യയും മക്കളുമുള്ള ഗോപി സുന്ദര്‍ അഭയയുമായി ലിവിംഗ് റിലേഷനിലായത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അഭയയുമായുള്ള റിലേഷന്‍ അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുത്തത്. ഇതിന് ശേഷം അമൃത സുരേഷിനുമെതിരേയും സൈബര്‍ ആക്രമണമുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവയ്ക്കുമ്പോള്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്.