അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ തോല്‍വി തന്നെ ഞെട്ടിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസിന്റെ തോല്‍വി കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തങ്ങള്‍ തങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നല്കി. താനും തന്റെ സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജി 23 നേതാക്കള്‍ നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.