മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 2014 വർഷത്തെ മിസ്സ് കേരള മത്സരം ജയിച്ചു കൊണ്ടാണ് ഗായത്രി സുരേഷ് സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ ഗായത്രി പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന 400 പേരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് ഗായത്രി സുരേഷ്. ഗായത്രി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. വളരെ പ്രമുഖരായ ആളുകളാണ് ലിസ്റ്റിലുള്ള മറ്റുള്ളവർ. എ ആർ റഹ്മാൻ, സോനു നിഗം, റാഹത്ത് ഫത്തേഹ് അലി ഖാൻ, അദ്നാൻ സമി, സക്കീർഹുസൈൻ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റുള്ളവർ. പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും നിരവധി പേരാണ് ലിസ്റ്റിലുള്ളത്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഉള്ളവർ ആണ് അധികവും.
കിരൺ റായി എന്ന വ്യക്തി നടത്തുന്ന സംഘടന ആണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇവരുമായി ഒരു അഭിമുഖത്തിലും ഗായത്രി സുരേഷ് ഏർപ്പെട്ടിരുന്നു. വളരെ മികച്ച അനുഭവമായിരുന്നു ഇവരുമായി സംവദിക്കാൻ സാധിച്ചത് എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ഗായത്രിയെ അഭിനന്ദിച്ചുകൊണ്ട് കമൻറുകളിൽ എത്തുന്നത്.
ഫോർജി എന്ന ചിത്രമാണ് ഗായത്രി അഭിനയിച്ച്, ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് ചിത്രമാണ് ഫോർ ജി. മൂന്ന് തെലുങ്ക് സിനിമകളിലാണ് നിലവിൽ ഗായത്രി സുരേഷ് നിലവിൽ അഭിനയിച്ച വരുന്നത്. ലവർ, ഹീറോ ഹീറോയിൻ, നെനു ലെനി നാ പ്രേമ കഥാ എന്നീ ചിത്രങ്ങളിലാണ് ഇപ്പോൾ ഗായത്രി സുരേഷ് അഭിനയിക്കുന്നത്.