മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധിയാക്കാത്തതിലുള്ള അതൃപ്തി അറിയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ മന്നത്തെ നവോത്ഥാന നായകരാക്കി ചിത്രം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം ജയന്തി പൊതു അവധി ആക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി എന്‍എസ്എസ് ഉന്നയിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി എന്നുള്ള കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ശുപാര്‍ശ നല്‍കേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
15 പൊതു അവധികളാണ് നിലവിലുള്ളത്. അതില്‍ കൂടുതല്‍ അവധികള്‍ നല്‍കുന്നതിന് പരിമിധിയുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശ വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് എന്‍എസ്എസ് പറയുന്നത്.