rssആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ പട്ടാപകല്‍ കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയിലായെന്ന് സൂചന. അക്രമികള്‍ക്ക് വാഹനം നല്കിയവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊലയാളിസംഘത്തിന് സഹായം നല്കിയ ചിലര്‍ ഇതിനൊടകം പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ബൈക്കിലെത്തിയ സംഘം ഉള്‍പ്പെടെ കേസില്‍ ആകെ 12 പ്രതികള്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം നല്കുന്ന സൂചന. ഗൂഢാലോചന നടത്തിയവരും, സംരക്ഷണം നല്കിയവരും ഉള്‍പ്പെടെയാണ് 12 പ്രതികള്‍. ആറ് പേരടങ്ങുന്ന സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത്. ഇതില്‍ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 24ാം തീയതി നീട്ടി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷസാധ്യത കണക്കിലെടുത്തായിരുന്നു ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.