മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ കാര്‍ അപകടത്തില്‍പ്പെട്ടു. റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്റോണ്‍ കാറാണ് മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ജോലിക്കാരനാണ് കാറില്‍ ഉണ്ടായിരുന്നത്. സ്പെയ്നില്‍ വച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ കുഞ്ഞുണ്ടായ ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുടുംബവുമൊത്ത് അവധിയാഘോഷിക്കാന്‍ സ്പെയിനിലെത്തിയത്.
ബുഗാട്ടി വെയ്റോണിന് പുറമേ മെഴ്സിഡീസ് ബെന്‍സ് ജി ക്ലാസ് കാറുകളും റൊണാള്‍ഡോ സ്പെയിനിലെത്തിച്ചിരുന്നു. കാറിലുണ്ടായിരുന്ന ജോലിക്കാരന് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 13 കോടിയിലേറെ വിലവരുന്ന കാര്‍ 2018ലാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കാറിന്റെ എഞ്ചിന് അപകടത്തില്‍ തകര്‍ന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്യാഢംബര കാറുകളുടെ വന്‍ശേഖരം തന്നെയുണ്ട്.