മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാൾ ആണ് അരുന്ധതി. വാഹനാപകടത്തെ തുടർന്ന് ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരമായ അവസ്ഥയിലാണ് ഇവർ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മകൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇപ്പോൾ മാതാപിതാക്കൾ തന്നെയാണ് മുന്നോട്ടുവന്നിരിക്കുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുന്ധതി കഴിയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തി പോരുന്നത്. ദിവസവും രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ചെലവ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനോടകം മകൾക്ക് വേണ്ടി ലക്ഷങ്ങൾ ആണ് കുടുംബം ഇതുവരെ ചിലവാക്കിയത്.
എന്നാൽ ഇപ്പോൾ മുന്നോട്ടുള്ള ചികിത്സ പ്രതിസന്ധിയിൽ ആയതോടെയാണ് കുടുംബം സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. മാർച്ച് പതിനാലാം തീയതി ആണ് അരുന്ധതി നായർക്ക് അപകടം സംഭവിക്കുന്നത്. ബൈക്കിൽ പോകുന്നതിനിടയിൽ ആയിരുന്നു കോവളം ഭാഗത്ത് വെച്ച് ആക്സിഡൻറ് സംഭവിക്കുന്നത്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ്ങിനു പോയി തിരിച്ചുവരുന്ന വഴിക്ക് ആയിരുന്നു അപകടം സംഭവിക്കുന്നത്. സഹോദരനൊപ്പം ആയിരുന്നു താരം തിരികെ വന്നിരുന്നത്. പരിക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ കിടന്നു. വഴിയെ വന്ന യാത്രക്കാർ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അരുന്ധതിയുടെ തലയിലും നട്ടെല്ലിലും കാര്യമായ പരിക്കുപറ്റിയിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെയാണ് നടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ആശുപത്രിയിൽ ചെലവാകുന്നത്. ഇതിനോടകം 40 ലക്ഷം രൂപയാണ് കുടുംബം ചെലവാക്കിയത്. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് ഡോക്ടർമാർ അരുന്ധതിയുടെ ആരോഗ്യനിലയെ കുറിച്ച് പറയുന്നത്. അരുന്ധതിക്ക് സഹായം നൽകുവാനുള്ള അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും താഴെ നൽകുന്നു:
ARATHY A.M.
FEDERAL BANK PATTOOR BRANCH
A/C N0: 21610200003623
IFSC CODE: FDRL0002161
Arathy A M
Federal Bank Pattoor Branch
A/C NUMBER: 21610200003623
IFSC CODE: FDRL0002161