മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തി ആയിരിക്കും ഫിറോസ് ഖാൻ. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മിക്ക മലയാളികളും ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. തൻറെ ഭാര്യ സജിനയ്ക്ക് ഒപ്പമാണ് ഇദ്ദേഹം ബിഗ് ബോസിൽ മത്സരിച്ചത്. താര ദമ്പതികളുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ വിമർശനങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇദ്ദേഹം.
ഒരുപാട് പരിഹാസങ്ങൾ കേട്ടുകൊണ്ടാണ് താൻ സിനിമയിൽ ഇറങ്ങിയത് എന്ന് ഇദ്ദേഹം പറയുന്നു. ഇവൻ വലിയ നടൻ ഒക്കെ ആവാൻ പോവുകയാണല്ലോ എന്ന് തരത്തിലുള്ള പരിഹാസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ തനിക്ക് അതൊന്നും ഒരു പ്രശ്നമല്ല. അതൊക്കെ തനിക്ക് ഊർജ്ജമാണ്. എന്നാൽ അത് കാണിച്ചു തന്നിട്ട് കാര്യമുള്ളൂ എന്ന് കരുതുന്ന വ്യക്തിയാണ് താൻ.
മമ്മൂട്ടിയുടെ വില്ലനായി അഭിനയിച്ചിട്ടുണ്ട്. കന്നട ചിത്രത്തിൽ ഹീറോ ആയി അഭിനയിച്ചു. കലയോടാണ് തനിക്ക് ഇഷ്ടമുള്ളത്. സ്വര ചേർച്ചകൾ ഇല്ലാതിരുന്നതോടെയാണ് ആദ്യവിവാഹം വേർപിരിഞ്ഞത് എന്ന് ഫിറോസ് പറയുന്നു. രണ്ടാമത്തെ വിവാഹത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കലക്കി വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് താൻ.
അവൾക്ക് കലയിൽ താല്പര്യമുണ്ട് എന്ന് പറയുമ്പോൾ താൻ പിന്തുണയ്ക്കാറുണ്ട്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അതൊക്കെ പെട്ടെന്ന് പരിഹരിക്കും. മോളെ തനിക്ക് അങ്ങനെ അധികം കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്. കുടുംബത്തോടൊപ്പം കാണാനാവുന്ന ചിത്രത്തിൽ അല്ല ആദ്യം അഭിനയിച്ചത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.