മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എ. പി ഷെമീര്‍ (35) ആണ് കിണറ്റില്‍ വീണത്. രക്ഷിച്ചെടുത്ത ഇയാളെ പിന്നീട് പൊലീസിന് കൈമാറി.
തുമ്പത്തടത്തിലെ അധ്യാപകരായ പവിത്രന് രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വീടിനുള്ളില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ കള്ളന് കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട് ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സും പെരിങ്ങോം പൊലീസും ചേര്‍ന്നാണ് പ്രതിയെ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഷെമീര്‍ മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.