പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അഗ്നിശമനസേന ടെക്നിക്കല്‍ ഡയറക്ടറാണ് അന്വേഷണം നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിനാണ് അഗ്നിശമന സേന പരിശീലനം നല്‍കിയത്. ആലുവയില്വച്ചായിരുന്നു പരിശീലന പരിപാടി നടന്നത്. പരിശീലനം നല്‍കിയതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു.
സംഭവത്തില്‍ എറണാകുളം ജില്ല ഓഫിസറോടും റീജനല്‍ ഓഫിസറോടും ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.