മലയാളസിനിമയിൽ ഇപ്പോൾ എവിടെ നോക്കിയാലും മിന്നൽ മുരളി തരംഗമാണ്. എല്ലാ സിനിമ പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുകയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി. ഗോദയ്ക്കും കുഞ്ഞി രാമായണത്തിലും ശേഷം സംവിധായകൻ ബ്രസീലിൻറെ മൂന്നാമത്തെ സിനിമയായ മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റിക്സ് ഗ്ലോബൽ ടെനിൽ ഇടം പിടിക്കാൻ സാധിച്ച് ആദ്യ ഇന്ത്യൻ സിനിമയാണ് മിന്നൽ മുരളി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകൾ പെട്ടെന്ന് കീഴടക്കുന്നത് ആയിരുന്നു. അതുപോലെ തന്നെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തിലെ നായികയായ ബ്രൂസ്ലി ബിജിയെ അവതരിപ്പിച്ചത് പുതുമുഖ നടിയായ ഫെമിന ജോർജ് ആയിരുന്നു.
താരത്തിൻ്റെത് ആദ്യസിനിമ ആണെന്ന് കണ്ടാൽ പറയില്ല, അത്രയ്ക്കും അസാമാന്യ പെർഫോമൻസ് ആയിരുന്നു ആദ്യചിത്രത്തിൽ ഫെമിന കാഴ്ചവച്ചത്. ഇപ്പോഴിതാ മിന്നൽ മുരളിയിലെ സിനിമയിലേ രസകരമായ സംഭവത്തെക്കുറിച്ച് ഫെമിന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. പുതുമുഖ നടി എന്ന നിലയിൽ താൻ ഒരുപാട് ടെൻഷൻ അനുഭവിച്ചിരുന്നു എന്നും, ഈ സമയത്ത് ബേസിൽ ജോസഫുമായി നടന്ന ഫോൺകോളിനെക്കുറിച്ചാണ് താരം അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുന്നത്.
താരത്തിൻറെ വാക്കുകളിലൂടെ.
“സിനിമ റിലീസ് ആകുന്നതിനു മുമ്പ് വരെ ഞാൻ ഭയങ്കര ഡൗൺ ആയിരുന്നു. ടെൻഷൻ താങ്ങാനാകാതെ നവംബർ ഒക്കെ ആയപ്പോൾ ഞാൻ ബേസിൽ ഏട്ടനെ വിളിച്ചു. എനിക്ക് ഭയങ്കര ടെൻഷൻ ആണ്, എനിക്കറിയത്തില്ല എന്താണെന്ന്. ബിജി എങ്ങനെ ഉണ്ടെന്നാണ് ബേസിലേട്ടൻ തോന്നുന്നത് എന്ന് ചോദിച്ചു. അദ്ദേഹം സന്തുഷ്ടനായിരുന്നു. ഒരു പുതുമുഖം എന്ന നിലയിൽ എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്തു. അതിൽ പുള്ളി വളരെ ഹാപ്പിയാണ്. പുള്ളി ഒരു മണിക്കൂറോളം എന്നോട് സംസാരിചു. അതിൽ ഇതിനെപ്പറ്റി മാത്രമല്ല, ഇനി മുന്നോട്ട് എങ്ങനെയായിരിക്കണമെന്നും, എന്തൊക്കെ ചെയ്യണം, എങ്ങനെ കഥാപാത്രങ്ങൾ ചെയ്യണം, എങ്ങനെ നിൽക്കണം, വരുന്ന എല്ലാ കഥാപാത്രങ്ങൾ ചെയ്യുന്നതിന് പകരം രണ്ടു സിനിമയെങ്കിൽ രണ്ടു സിനിമ അത് നോട്ട് ചെയ്യപ്പെടുന്നത് ആകണം, തിരക്കഥ വായിക്കുന്നതും വായനയും സിനിമ കാണലും ഒക്കെ പുള്ളി സംസാരിച്ചു.
ആ ഒരു മണിക്കൂറത്തെ ഫോൺകോൾ എൻറെ ഫോണിൽ ഇപ്പോഴും റെക്കോർഡ് ആയി ഇരിക്കുന്നുണ്ട്. എന്തെങ്കിലും ഡൗൺ ആയാൽ വീണ്ടും കേൾക്കാനാണ്. എന്നെ സംബന്ധിച്ച് അതൊരു ബൂസ്റ്റർ ഡോസ് പോലെയാണ്. തൻറെ കഥാപാത്രത്തെ ഇഷ്ടമാകാത്തവർ ഉണ്ടാകും. പക്ഷേ തൻറെ സംവിധായകൻ ഹാപ്പിയാണ് ഭൂരിഭാഗം പ്രേക്ഷകരും ഹാപ്പിയാണ് നിർമാതാക്കളും ഹാപ്പിയാണ് അതിനാൽ ഞാനും ഹാപ്പി ആണെന്ന് താരം തുറന്നു പറഞ്ഞു. സിനിമയിലെ ഇപ്പോൾ കാണുന്ന ഇൻട്രോക്ക് പകരം മറ്റൊരു രംഗമായിരുന്നു തൻറെ ഇൻട്രോ എന്നും ആ രംഗം മാറ്റിയാണ് ഇപ്പോഴത്തേത് ഇറക്കിയത് എന്നും അത് നന്നായെന്നും ഫെമിന പറഞ്ഞു.