മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ഫഹദിന്റെ പ്രശസ്തി വര്‍ധിച്ചിരുന്നു.
പിന്നാലെ സൗത്ത് ഇന്ത്യ മുഴുവന്‍ ഫഹദിന് ആരാധകരും ഉണ്ടായിരുന്നു.
മലയാളത്തിലും തെലുങ്കിലും തമിഴിലും ആരാധകരെ സമ്പാദിച്ച ഫഹദ് ഇപ്പോള്‍ കന്നടയിലും ആരാധകരെ സമ്പാദിക്കാന്‍ ഒരുങ്ങുകയാണ്. കന്നട സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.
ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം.’കെജിഎഫ്’ സംവിധായകന് പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗീരയില്‍ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ്. ശ്രീമുരളി അവതരിപ്പിക്കുന്ന നായക കഥാപാത്രവും ഒരു പൊലീസ് ഉഗ്യോഗസ്ഥനാണ്.
ആക്ഷന്‍ ചിത്രമായിട്ട് ഒരുങ്ങുന്ന സിനിമ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.ഹൊംബാളെ ഫിലിംസിന്റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു.