ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. അദ്ദേഹത്തിന്റെ നെഞ്ചിനാണ് വെടിയേറ്റിരിക്കുന്നത്. ആബെയെ ആശുപത്രിയിലേക്ക് മാറ്റി. ആബെയുടെ നില അതീവ ഗുരുതരമാണ്.
നിലവില്‍ അബോധാവസ്ഥയിലാണ് ആബെ. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. വെടിയുതിര്‍ത്ത ആളെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്.
പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ആബെ. ചോരയൊലിക്കുന്ന നിലയില്‍ അദ്ദേഹം താഴെ വീഴുകയായിരുന്നു. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
2020 ആഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. 2006-07 വര്‍ഷത്തിലും 2012 മുതല്‍ 2020 വരെയും ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു ആബെ. ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ. പ്രതിപക്ഷ നേതാവായും ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.