Film News

ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ഡിക്യു വകയായി എത്തിയിരുന്നു; നടന്‍ നിര്‍മല്‍ പാലാഴി

ആരാധകരുടെ സ്വന്തം ഡിക്യുവിന്റെ 35ാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകം അടക്കം താരപുത്രന് പിറന്നാള്‍ ആശംസ അറിയിക്കേണ്ട തിരക്കിലാണ്. ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിന്റെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇപ്പോള്‍ നടന്‍ നിര്‍മല്‍ പാലാഴി ദുല്‍ഖറിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞാണ് പിറന്നാള്‍ ആശംസ അറിയിച്ചത്.

- Advertisement -

സഹജീവികളോട് അലിവും സ്‌നേഹവുമുള്ള ദുല്‍ഖര്‍ തന്നെ അമ്പരപ്പെടുത്തിയ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. ആക്‌സിഡന്റായി കിടന്നപ്പോള്‍ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ പണം ദുല്‍ഖര്‍ അയച്ചതായിരുന്നുവെന്നാണ് നിര്‍മല്‍ പറയുന്നത്.

‘സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,” പിറന്നാള്‍ ആശംസകള്‍ ദുല്‍ഖര്‍ സല്‍മാന്‍ ‘. എന്ന് കുറിപ്പില്‍ നിര്‍മല്‍ കുറിക്കുന്നു.

ഇന്ന് തിരക്കുള്ള ഒരു നടനാണ് ദുല്‍ഖര്‍. ചിത്രം സെക്കന്റ് ഷോ യിലൂടെ വന്ന്, ഉസ്താദ് ഹോട്ടല്‍, തീവ്രം എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം അങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളം കടന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു.

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

7 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

7 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

9 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

10 hours ago