Film News

സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാല്‍ വ്യക്തിത്വം ഹൃദയമാണ് കവരുക; പ്രിയാമണി

സത്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന താരമാണ് നടി പ്രിയാമണി. പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. പ്രിയാമണി മലയാളത്തില്‍ അഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. 2006-ല്‍ പരുത്തിവീരന്‍ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് താരത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

- Advertisement -

നടി അധികവും മറ്റു ഭാഷാ ചിത്രങ്ങളിലാണ് വേഷമിട്ടത്. എന്നാല്‍ ഈ അടുത്ത് മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും മലയാളത്തിലേക്ക് വരും എന്ന് തന്നെയാണ് പ്രിയ പറഞ്ഞത്. അതേസമയം താരത്തിന്റെ മികച്ച പ്രകടനത്തിന്
നടിക്ക് നിരവധി പുരസ്‌കാരം ലഭിച്ചു. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോകളിലെ ജഡ്ജായും പ്രിയ എത്തിയിരുന്നു.

ഇപ്പോള്‍ പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാല്‍ വ്യക്തിത്വം ഹൃദയമാണ് കവരുക എന്ന ക്യാപ്ഷനിലൂടെയാണ് പ്രിയ പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ടത്. ഇത്തവണ സാരിയില്‍ ആണ് അതീവ സുന്ദരിയായി പ്രിയ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയത് വി ക്യാപ്‌ചേഴ്സാണ്.

അതേസമയം കുറച്ച് ദിവസം മുമ്പ് പ്രിയാമണി മുസ്തഫ വിവാഹം വീണ്ടും ചര്‍ച്ചയായിരുന്നു. ആദ്യ ഭാര്യ ആയേഷ മുസ്തഫക്കെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് സഭവം വാര്‍ത്തയായത്. തങ്ങളുടെ വിവാഹ മോചനം കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും ആരോപിച്ചാണ് ആയേഷ് രംഗത്ത് വന്നത്. സഭവത്തില്‍ അന്വേഷണം നടക്കുന്നു.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago