തൻറെ അടുത്ത ചിത്രത്തിൽ പോലീസ് ഓഫീസർ ആയി വേഷമിടാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിൻ്റേ നായികയായി സ്ക്രീനിലെത്തുന്നത് ഒരു ബോളിവുഡ് സുന്ദരിയാണ്. ബോളിവുഡ് നടി ഡയാന പെൻ്റിയാണ് ഈ താരം. നടിയെ സ്വാഗതം ചെയ്തുകൊണ്ട് ദുൽഖർ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.
സ്വാഗതം ഡയാന പെൻ്റി. താങ്കളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. ഈ ചിത്രം നിങ്ങൾക്ക് മികച്ച ഒരു അനുഭവം ആകട്ടെ. ഇതോടൊപ്പം തന്നെ കേരളത്തെ അനുഭവിക്കുക, കേരളത്തിലെ രുചികൾ ആസ്വദിക്കുക. ദുൽഖർ കുറിച്ചു.
ദുൽഖറിന് നന്ദി പറഞ്ഞു കൊണ്ട് നടിയും രംഗത്തെത്തി. പുതിയ തുടക്കത്തിലേക്ക് ഒരു ചിയേഴ്സ്. ഈ ചിത്രത്തിൻറെ ഭാഗമാകുമ്പോൾ ഞാൻ ഒരുപാട് ആവേശത്തിലാണ്. എൻറെ ആദ്യത്തെ മലയാള ചിത്രം. മുന്നോട്ടുള്ള പ്രയാണത്തെ ഞാൻ ഉറ്റുനോക്കി കൊണ്ടിരിക്കുന്നു. നടി കുറിച്ചു.
സൂചനകൾ സത്യമാണെങ്കിൽ ദുൽഖറും ഡയാനയും പോലീസ് ഓഫീസേഴ്സിൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിൻ്റേ തിരക്കഥ. ദുൽഖറിൻറെ തന്നെ വേഫയറർ ഫിലിംസ് ആണ് ചിത്രത്തിൻറെ നിർമ്മാണം.