മലയാളികളുടെ പ്രിയ താരം ആണ് ഇന്ന് ദുൽഖർ സൽമാൻ. പ്രത്യേകിച്ച് യുവ തലമുറയ്ക്ക് ദുൽഖർ ഒരു ഹരമാണ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ചിലർ പുതു മുഖങ്ങൾ ആയിരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻറെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനും ഒരു പുതു മുഖം. ഈ ചിത്രത്തിലൂടെ ദുൽഖറിന് മികച്ച ഒരു തുടക്കമായിരുന്നു ലഭിച്ചത്.
പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. താൻ ചെയ്യുന്നതൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണെന്ന് ഉറപ്പാക്കാൻ ദുൽഖറിനെ കഴിഞ്ഞു. തൻറെ കഴിവിൻ്റെ അങ്ങേയറ്റം കൊണ്ട് ആ കഥാപാത്രങ്ങൾ ഭദ്രമാക്കാനും താരം ശ്രമിച്ചു. ഇപ്പോഴിതാ തൻറെ വീട്ടു വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കുകയാണ് താരം. താരത്തിൻ്റെ വാക്കുകളിലൂടെ.
എനിക്ക് ഏകാന്തത നൽകുന്ന സ്പേസ് കൂടിയാണ് വീട് ചിലപ്പോഴൊക്കെ. ഒരു ആവശ്യവുമില്ലാതെ കേറി വരുന്ന ചിലരുണ്ട്. വെറുതെ എന്തെങ്കിലുമൊക്കെ കാര്യം പറഞ്ഞ് ആയിരിക്കും കയറി വരുന്നത്. അടുത്തിടെയും അങ്ങനെ ഒരാൾ വന്നിരുന്നു. എന്തോ ബുക്ക് തരാനായി വന്നതാണെന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാൽ അതൊരു കള്ളമായിരുന്നു. മറ്റുള്ളവരുടെ സ്പേസിലേക്ക് വെറുതെ കയറി വരുന്നവരോട് എനിക്ക് ദേഷ്യമാണ്.
വാപ്പയുടെ കാര്യമെടുക്കുകയാണെങ്കിൽ വാപ്പയ്ക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് വീടിനെ റെസ്പെക്ട് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടക്കുന്നത് മൂപ്പർക്ക് ഇഷ്ടമല്ല. ടിവി റിമോട്ട് കാണാതെ വരുന്നത് വാപ്പയ്ക്ക് ഭയങ്കര ദേഷ്യം പിടിക്കുന്ന കാര്യമാണ്. ദുൽഖർ പറയുന്നു. മലയാളം കഴിഞ്ഞ തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. ഈ ചിത്രവും സൂപ്പർ ഹിറ്റായി മാറി. ഒരുപിടി ചിത്രങ്ങളാണ് താരത്തിൻ്റെ തായി പുറത്തിറങ്ങാനുള്ളത്.