ദുൽഖർ സൽമാൻ അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളുണ്ട്. അവയിൽ മലയാളികൾ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുറുപ്പ്. നിരവധി നാളുകളായി
ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയ്ക്കു വേണ്ടിയുള്ള ദുൽഖറിൻറെ പുത്തൻ ലുക്ക് ഏറെ ഏറെ ശ്രദ്ധനേടിയിരുന്നു. ഒട്ടേറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുള്ള ദുൽഖറിൻറെ ചില പ്രതികരണങ്ങളാണ് ശ്രദ്ധനേടുന്നത്. കുറുപ്പ് എന്ന ചിത്രത്തെപ്പറ്റി കഴിഞ്ഞദിവസം ചില വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തും എന്നതായിരുന്നു അത്. ഇതുകൂടി കേട്ടതോടെ ആരാധകർ ആവേശത്തിലായി. ഈ പ്രചരിക്കുന്ന വാർത്തകൾ കുറിച്ചാണ് ദുൽഖർ പ്രതികരിക്കുന്നത്. തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് പ്രതികരണം എന്നും താരം വ്യക്തമാക്കി. അനൗദ്യോഗികമായ വാർത്തകളിൽ വീഴരുത് എന്ന മുന്നറിയിപ്പും താരം നൽകുന്നുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തന്നെയാണ്. എത്രയും വേഗം പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങൾ. അതേസമയം നിരവധി വ്യാജമായ വാർത്തകൾ ചിത്രത്തെപ്പറ്റി പ്രചരിക്കുന്നുണ്ട്. ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ അത് നേരിൽ കണ്ടു അതിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും നിങ്ങൾ ദയവു ചെയ്തു പിന്തിരിയണം.
താരം ആവശ്യപ്പെട്ടു. വലിയ ആഗ്രഹം പ്രേക്ഷകർക്ക് നൽകി അവരെ നിരാശരാകേണ്ടി വരുന്നത് നല്ല കാര്യമല്ല, ദുൽഖർ കൂട്ടിച്ചേർത്തു. ചിത്രത്തിലെ അതിഥി വേഷങ്ങൾ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പല യുവതാരങ്ങളും ഇതിനുവേണ്ടി പരിഗണിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടയിലാണ് പൃഥ്വിരാജ് എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ അതിന് പ്രതികരണം ആയിട്ടാണ് ദുൽഖർ രംഗത്തെത്തിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സെക്കൻഷോ എന്ന ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം തന്നെയാണ്.