ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാകുന്നത് സാധാരണ കാര്യമാണ്. അതില്‍ വലിയ പുതുമയൊന്നുമില്ല. ഇവിടെ പക്ഷേ ഭാര്യയുമായുള്ള വഴക്ക് തീര്‍ക്കാന്‍ യുവാവ് ചെയ്തത് കടുംകൈയാണ്. പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാനായി യുവാവ് നൂറടി ഉയരത്തിലുള്ള മൊബൈല്‍ ടവറില്‍ കയറുകയാണ് ചെയ്തത്.
മഹാരാഷ്ട്രയിലെ ജാല്‍ന ജില്ലയിലാണ് സംഭവം. ഗണപത് ബക്കല്‍ എന്നയാളാണ് ടവറില്‍ വലിഞ്ഞുകയറിയത്. ബദ്നാപൂര്‍ തഹസില്‍ ദാബാദി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അയാളെ താഴെ ഇറക്കാന്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുറേ പണിപ്പെടേണ്ടി വന്നു. അതിനായി അവരുടെ കുടുംബപ്രശ്നം പരിഹരിച്ച് നല്കുമെന്ന്നാട്ടുകാരും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരും ഉറപ്പു നല്കി.
മദ്യപിച്ച ശേഷമായിരുന്നു ഗണപത് ബക്കല്‍ ടവറില്‍ കയറിയത്. നാല് മണിക്കൂറിന് ശേഷമാണ് അയാള്‍ ടവറില്‍ നിന്ന് താഴെ ഇറങ്ങുന്നത്. അയാളെ തടവില്‍ വയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.