ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരേയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിമർ സാബു മോന് ആണെന്ന് ദിയ സന.സ്ത്രീ ആയിരുന്നാലും പുരുഷനായാലും, എന്തിന് പറയുന്നു കൂടെയുണ്ടായിരുന്ന കൂട്ടുകാരന് പോലും എട്ടിന്റെ പണി കൊടുത്തു. അങ്ങനെ ഗെയിം കളിച്ച മനുഷ്യനാണ് സാബു ചേട്ടന്. മാത്രമല്ല, സാബു ചേട്ടനോട് ഗെയിം കളിച്ച് നില്ക്കാന് മലയാളം ബിഗ് ബോസില്‍ ഇതുവരേയുണ്ടായ ഒരു രാജക്കാന്മാരേയും കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയും.മറ്റൊന്ന്,ബിഗ് ബോസിലെ ഏറ്റവും മികച്ച സീസണ് തങ്ങളുടെ സീസണായ 5 ആണെന്ന് അഖില്‍ മാരാർ അടുത്തിടെ പറഞ്ഞിരുന്നു. ആ പ്രസ്താവന എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അവനോട് തന്നെ പറഞ്ഞിരുന്നു. അദ്ദേഹം എന്റെ സുഹൃത്ത് കൂടെയാണ്. ബിഗ് ബോസ് തന്നെ ഭയങ്കരമായി കഷ്ടപ്പെട്ട ഒരു സീസണായിരുന്നു 5.
അത് ജനങ്ങള്‍ക്കൊക്കെ അറിയാം. പക്ഷെ അവിടെ കളിച്ചത് അഖില്‍ മരാരാണ്. ഇത് ഞാന്‍ അവരോട് തന്നെ പറഞ്ഞിരുന്നു. ഞങ്ങളുടെ ബിഗ് ബോസ് സീസണിലേക്ക് അഖില്‍ മാരാർ വന്നിരുന്നെങ്കില്‍ അദ്ദേഹം ഓടിയേനെ. ഞങ്ങളുടെ സീസണ് അഖിലിന് പറ്റത്തൊന്നും ഇല്ല. അഖില്‍ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ തന്നെ നില്‍ക്കുകയും ചെയ്യും. എന്നാല്‍ അതിന് അകത്ത് നിന്ന് ഒരു രാജാവായി വരാന്‍ സാധിക്കുമെന്ന് ഞാന്കരുതുന്നില്ല. അതായത് ഒരോ താരങ്ങളെ വെട്ടി വെട്ടി മുകളിലേക്ക് വരാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്. പക്ഷെ തന്റെ മത്സരകാര്യത്തില്‍ അഖിലിന് ആത്മവിശ്വാസം ഉണ്ടായിരിക്കാമെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ദിയ സന പറയുന്നുണ്ട്.