ദിവ്യ ഉണ്ണി എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ. ഒരു കാലത്ത് മലയാള ചിത്രത്തില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ദിവ്യ. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി അന്നത്തെ മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. അല്പം കുസൃതിയോടെ കോളേജ് കുമാരി ആയി എത്തിയിട്ടുള്ള താരത്തിന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. ഈ അടുത്ത് തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
View this post on Instagram
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായി അഭിനയിച്ചത്. ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പമാണ് ദിവ്യ ഉണ്ണി ഈ സിനിമയില്‍ അഭിനയിച്ചത്. 1996ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്‍സ്റ്റയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ഒരു പഴയ കാല ഫോട്ടോ ആണ് വൈറലായിരിക്കുന്നത്.
ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ദിലീപേട്ടന് എന്റെ കോളേജില്‍ എത്തിയപ്പോള്‍, ഞാന്‍ അന്ന് ആ പരിപാടിയുടെ സ്വാഗത പ്രസംഗം നടത്തുകയുണ്ടായി എന്ന് കുറിച്ചുകൊണ്ടാണ് ദിവ്യ ദിലീപിന് മുന്നില്‍ മുട്ടിന്മേല് ഇരിക്കുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും സംഭാഷണം നടത്തുന്നതും ചിത്രത്തില്‍ കാണാം. കല്യാണസൗഗന്ധികം, നീ വരുവോളം എന്നീ സിനിമകളില്‍ ദിവ്യയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.