സംവിധായകൻ സിദ്ദിഖിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. ചിത്രത്തിൽ സത്യപ്രതാപൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എസ്പി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ ചുരുക്കപ്പേര്. ഇപ്പോഴിതാ ഈ കഥാപാത്രത്തിന്റെ മുഴുവൻ ക്രെഡിറ്റ് മമ്മൂട്ടിക്കാണ് എന്ന് സംവിധായകൻ പറയുന്നു. അതിന് കൃത്യമായ കാരണവും സിദ്ദിഖ് വെളിപ്പെടുത്തുന്നുണ്ട്.
സിനിമ കണ്ടവർക്കൊക്കെ മമ്മൂക്കയുടെ ഗെറ്റപ്പ് ഓർമ്മയുണ്ടാവും. വളരെ സുമുഖനായ സുന്ദരനായ മമ്മൂക്ക ആയിരുന്നു ചിത്രത്തിൽ. അതിനു മുൻപ് അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം വരുന്ന ക്രോണിക് ബാച്ചിലറിൽ അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.
അതിൻറെ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന് തന്നെയാണ്. ഹെയർ സ്റ്റൈൽ അദ്ദേഹത്തിൻറെ സജഷൻ തന്നെയായിരുന്നു. അതു കുഴപ്പമാകുമോ എന്ന് നമുക്ക് എല്ലാം നല്ല ഭയം ഉണ്ടായിരുന്നു. സെറ്റിൽ വന്ന പല സംവിധായകരും ഇത് ഒരു പയ്യൻറെ ഹെയർ സ്റ്റൈൽ ആണ് എന്നൊക്കെ പറഞ്ഞു. മമ്മൂക്കയ്ക്ക് ഇത് ചേരുമോ എന്നും ചോദിച്ചു.
ആളുകൾ കൂടുമോ എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. അതൊക്കെ കേട്ട് താൻ ടെൻഷനിൽ ആയി. ഇക്കാര്യം മമ്മൂക്കയോട് തന്നെ താൻ സൂചിപ്പിച്ചു. അത് തനിക്ക് വിട്ടേക്ക് എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഈ ഒരു ആത്മവിശ്വാസമാണ് മമ്മൂക്കയോട് ബഹുമാനം തോന്നുവാൻ ഉള്ള കാരണം എന്ന് പറയുന്നു. ആ കഥാപാത്രത്തിലേക്ക് എങ്ങനെയാണ് അദ്ദേഹം സ്വാധീനം ചെലുത്തുന്നത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അദ്ദേഹം വളരെ പ്ലാന്റാണ് എന്ന് ഇത് കാണുമ്പോൾ നമുക്ക് മനസ്സിലാവും. സിദ്ധിക്ക് വ്യക്തമാക്കി.