സംവിധായകൻ സിദ്ദിഖ് മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ്
നിരവധി സൂപ്പർ ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫ്രണ്ട്സ് എന്ന സിനിമയെ പറ്റിയാണ് സിദ്ദിഖ് പറയുന്നത്. നായികയെ കണ്ടുപിടിക്കുന്നത് ആയിരുന്നു സിനിമയുടെ തുടക്കം മുതൽ ഉണ്ടായ പ്രശ്നം എന്ന് താരം പറയുന്നു.
സുരേഷ് ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നിവരെ വെച്ചുകൊണ്ടാണ് താൻ കഥ ആലോചിച്ചത്. നായികയായി മഞ്ജു വാര്യരെ ആണ് ഉദ്ദേശിച്ചത്. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിച്ചത്. പിന്നീട് അവർ അഭിനയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനിടയിൽ സുരേഷ് ഗോപിക്ക് പകരം ജയറാം ചിത്രത്തിലേക്ക് എത്തി. മഞ്ജുവിന് പകരം മീനയെ തനിക്ക് പരിചയപ്പെടുത്തിയത് നിർമാതാവ് സരിതയാണ്.
തൻറെ പല സിനിമകളിലും ഇങ്ങനെ സംഭവിക്കുന്നത് പതിവാണ്. ഒന്നല്ലെങ്കിൽ നായികയോ അതല്ലെങ്കിൽ നായകനോ മാറും. എന്നാൽ പിന്നീട് ഇതായിരുന്നില്ലെ ശരി എന്ന് തോന്നുകയും ചെയ്യും. എത്രമാത്രം കനം പിടിച്ചാലും ചേരേണ്ടത് മാത്രമേ വന്നു ചേരുകയുള്ളൂ. മുകേഷ് ജഗദീഷ് സിദ്ദിഖ് ഇന്നസെൻറ് തുടങ്ങി ഏറ്റവും കംഫർട്ടബിൾ ആയ കലാകാരന്മാരെയാണ് നമ്മൾ എപ്പോഴും പരിഗണിക്കുക.
ഗോഡ് ഫാദർ സിനിമയിൽ തുടക്കത്തിൽ 4 സഹോദരന്മാർ ആയി തിലകൻ, ഇന്നസെൻറ്, ശ്രീനിവാസൻ, മുകേഷ് എന്നിവരായിരുന്നു കാസ്റ്റിംഗ്. എന്നാൽ ശ്രീനിവാസന അപ്പോൾ വേറെ പടം ഉണ്ടായിരുന്നതുകൊണ്ട് ഡേയ്റ്റ് ലഭിച്ചില്ല. പിന്നീടാണ് ഭീമൻ രഘു ആ കഥാപാത്രത്തിലേക്ക് വന്നത്. സംവിധായകൻ വ്യക്തമാക്കി.